Červený
സ്വയം വായനക്കായ് ഉള്ളം തിരിഞ്ഞു നോക്കിയപ്പോൾ കിട്ടിയതൊരു വലിയ ചോദ്യ കഷ്ണമായിരുന്നു. ചുവപ്പ് നിറമായിരുന്ന അതിനെ ചവച്ചരച്ച് ഇല്ലാതാക്കി. അപ്പോഴും ഒരു തുണ്ട് കഷ്ണം പല്ലിൽ എവിടെയോ അവശേഷിച്ചു. കൊള്ളികൊണ്ട് കുത്തി പുറത്തെക്കെടുക്കാൻ നോക്കി. രക്തം കിനിയാൻ തുടങ്ങി മനസ്സ് മുറിഞ്ഞ്. വെറുതെ വിട്ടു ആ കഷ്ണത്തെ. പക്ഷെ ആ കഷ്ണം പലകഷ്ണങ്ങളായ് രൂപാന്തരപെട്ട് വീണ്ടും ചോദ്യങ്ങളായ് !! വീണ്ടും ചവച്ചരക്കാനായ് മനസ് വെമ്പി. പക്ഷെ അപ്പോഴേക്കും പല്ലുകളെല്ലാം കൊഴിഞ്ഞിരുന്നു !!!
