Monday, June 27, 2016

മാത്രകൾ ആവട്ടെ



നമുക്ക് ചുറ്റുമുള്ള ഒരുപാട് ഹൃദയങ്ങൾ. അവ തരുന്ന സ്പന്ദനങ്ങൾ, അതു തരുന്ന മനസ്സിലേക്കുള്ള ഊടു വെളിച്ചങ്ങൾ അവ ചിലത് പറയാമപ്പുറമാണ്.
യാത്രകൾ സംഭവിക്കുന്ന ലോകത്ത് അവ കേവലം യാത്രകളാവാതെ മനസ്സറിഞ്ഞ ഉൾകാഴ്ചയുള്ള നാമറിയാലോകത്തെ അനുഭവിച്ചറിയാവുന്ന മാത്രകൾ ആവട്ടെ.

Wednesday, March 30, 2016


Červený



സ്വയം വായനക്കായ് ഉള്ളം തിരിഞ്ഞു നോക്കിയപ്പോൾ കിട്ടിയതൊരു വലിയ ചോദ്യ കഷ്ണമായിരുന്നു. ചുവപ്പ് നിറമായിരുന്ന അതിനെ ചവച്ചരച്ച് ഇല്ലാതാക്കി. അപ്പോഴും ഒരു തുണ്ട് കഷ്ണം പല്ലിൽ എവിടെയോ അവശേഷിച്ചു. കൊള്ളികൊണ്ട് കുത്തി പുറത്തെക്കെടുക്കാൻ നോക്കി. രക്തം കിനിയാൻ തുടങ്ങി മനസ്സ് മുറിഞ്ഞ്. വെറുതെ വിട്ടു ആ കഷ്ണത്തെ.  പക്ഷെ ആ കഷ്ണം പലകഷ്ണങ്ങളായ്‌ രൂപാന്തരപെട്ട് വീണ്ടും ചോദ്യങ്ങളായ്  !! വീണ്ടും ചവച്ചരക്കാനായ് മനസ് വെമ്പി. പക്ഷെ അപ്പോഴേക്കും പല്ലുകളെല്ലാം കൊഴിഞ്ഞിരുന്നു !!!

Saturday, February 27, 2016

വിധേയം 




കലങ്ങിയ കണ്ണുകൾ , പുറകിലേക്ക് കെട്ടിവെച്ച്  വെള്ളം കാണാൻ ആഴ്ച്ചകളായി  കൊതിക്കുന്ന മുടി. അലസമായ നടത്തങ്ങൾ  അങ്ങോട്ടും ഇങ്ങോട്ടും സമ്മാനിച്ച്‌ കൊണ്ടിരിക്കുന്ന കാലുകൾ .  കയ്യപ്പോഴും സാരിതലപ്പിനെയും മറ്റും മുറുകെ ചുറ്റിപിടിച്ചുകൊണ്ടിരുന്നു. ദാഹം മാറ്റാനെന്ന ധാരണയിൽ ഞാൻ അവരുടെ കയ്യിൽ കണ്ട കുപ്പി അവർ ദാഹ ശമനത്തിനെന്നന്നുള്ളതിലുപരി ഇടുപ്പിൽ കുത്തി മറച്ചു വെച്ചിരുന്ന ഒരു വെള്ള പ്ലാസ്റ്റിക്‌ കവറിൽ സൂക്ഷിച്ചിരുന്ന  പുകയില ചവച്ചു തുപ്പുന്നതിനായ്  ആയിരുന്നു. കഠിന വെയിലിന്റെ സൃഷ്ടിയാണ് ആ കലങ്ങിയ കണ്ണുകൾ എന്ന് ഞാൻ തെറ്റിധരിക്കപെട്ടത് അപ്പോഴാണ് മനസിലായത്. ഇടക്കിടക്ക് എന്റെ ദൃഷ്ടി പരിധിയിൽ നിന്ന് അവർ അപ്രത്യക്ഷയാവുകയും തിരിച്ചു ഞൊടിയിടയിൽ പ്രത്യക്ഷയാവുകയും ചെയ്തുകൊണ്ടിരുന്നു. അത്രമേൽ ശക്തിയുണ്ടോ ആ ചവക്കുന്ന പുകയിലയുടെ ലഹരിക്ക്‌ എന്ന് ഞാൻ സംശയിച്ചു പോയി. ആ ലഹരിക്ക്‌ അവരെ അവർക്ക്  തന്നെ മറക്കാനുള്ള  ശക്തിയുണ്ടെന്ന് അവരുടെ അങ്ങിങ്ങായ ലക്ഷ്യമില്ലാത്ത നോട്ടങ്ങളിൽ നിന്ന് ബോധ്യമായി. ഏതോ പരിധിയിലേക്ക് തല  ലക്‌ഷ്യം വെക്കുമ്പോഴും എന്തിനോക്കെയോ വേണ്ടി ആ കണ്ണുകൾ പരതികൊണ്ടിരുന്നു. ചുറ്റുപാടിനെ ഭൗതിക  സ്പർശത്താൽ സംതൃപ്തിപെടുത്തി മനസ്സിനെ മറ്റൊരു യാത്രക്ക് വിധേയമാക്കുകയായിരുന്നു അവർ.
 വരാനിരുന്ന ട്രെയിൻ  അനൗൻസ്മെന്റ് ശബ്ദം വരെയായിരുന്നു ആ വൃദ്ധക്കൊപ്പം ചലിച്ച എന്റെ മനസസ്.

Friday, February 26, 2016

നിശാ പുഷ്പം 



രാത്രികൾ നിനക്ക് വേണ്ടിയാകുന്നു.
നേത്രങ്ങൾ നിനക്ക് വേണ്ടി കൊതിക്കുന്നു.
അന്ധകാര ഹൃദയം നിൻ  സുഗന്ധത്താൽ -
കുത്തിയൊലിച്ച്  പ്രകാശത്തെകാൾ പ്രകാശിതമാകുന്നു .
ഇരുട്ടിൽ ജനിച്ച് ഇരുട്ടിൽ  ജീവിച്ച്
ഇരുട്ടിനെപോലും വെളിച്ചത്തെ പ്രണയിപ്പിച്ചവളാരോ ...
അവളാണ് നിശാ പുഷ്പം. !!!

Thursday, February 18, 2016

ബോധം




കടലിന് അതിന്റെ തിരയാണ് ബോധ മനസ്സ്.
കാറ്റിന് അതിന്റെ സ്പർശവും.
മഴയ്ക്ക് അതിന്റെ കുളിരും.
വെയിലിനു അതിന്റെ  നിറങ്ങളും.

രാത്രിക്ക് അതിന്റെ ഇല്ലായ്മയാണ് ബോധം.
ചന്ദ്രന് രാത്രിയുടെ ഇല്ലായ്മയുടെ ഉള്ളിലെ പ്രകാശവും.
നക്ഷത്രങ്ങൾക്ക് അവയുടെ ദിശയാണ്‌ ബോധം,
അരുവികൾക്ക് അവയുടെ സംഗീതവും.

എല്ലാ ബോധ മനസ്സുകളെയും രുചിച്ചറിഞ്ഞ്
ഉൾക്കൊള്ളാവുന്ന ചിന്തപുറ്റുകൾ ആകുന്നു-
മനുഷ്യന്റെ ബോധം !!!