THE SUPER TRAMP
ചില രാത്രികൾ നമ്മെ പ്രതീക്ഷിക്കുന്നതിലേറെ ചിന്തിപ്പിക്കും. അവ എവിടെയോ കുഴിച്ചുമൂടപ്പെട്ടതോ, ചിന്തിച്ചു തളിർത്ത് പിന്നീട് മണ്ണുമൂടപ്പെട്ടതോ ആയ ചിന്തകളെ വേരോടെ വലിച്ചു പുറത്തിട്ടു വീണ്ടും ദൃഢമായി മനസ്സിൽ നട്ടുപിടിപ്പിക്കും. ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണത്തെ superstitious മണമോ നിറമോ രുചിയോ ഇല്ലാതെ ഞാൻ ചിത്രശലഭ പ്രഭാവം അഥവാ butterfly effect എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു.
ആ നിമിഷത്തിലേക്കുള്ള എത്തിച്ചേരൽ എപ്പോഴും കയ്പ്പേറിയ ചവര്പ്പിന്റെ അസംതൃപ്തിയിലാണ്ട നിമിഷങ്ങളിലൂടെയാണ്. 'അസംതൃപ്തി' ഒരു അമീബ പദമാണ്. ഓരോ സങ്കല്പങ്ങളുടെ ആശയാകൃതിക്കനുസരിച്ചു അതിന്റെയും ഉള്ളടക്കത്തിന്റെയും ആകൃതി നിര്ണയിക്കപ്പെടുന്നു.ഇവിടെത്തെ ആഴം എന്നുപറയുന്നത് existence എന്നുപറയുന്നതിന്റെ അസംതൃപ്തിയാണെന്നു വളച്ചുകെട്ടി പറഞ്ഞിരിക്കുന്നു.
മാറിപ്പോയ ശരീര ഘടികാരത്തിന്റെ അലാറം ഉച്ചക്ക് അടിച്ചതുമുതൽ,ഭക്ഷിച്ച ഭക്ഷണത്തിന്റെ ഊർജ്ജത്തിനാലും, കണ്ണിലൂടെയും മറ്റു ഇന്ദ്രിയങ്ങളിലൂടെയും നടത്തിപ്പോന്ന ആ ഊർജ്ജ ചെലവിടൽ പ്രക്രിയയിലൂടെയും existential പുച്‌ഛം സ്വാഭാവികമായി അതിരുകടക്കുകയും അതിനെ താത്കാലികമായി മുറിച്ചെറിയാൻ പനിക്ക് പാരസെറ്റമോൾ എന്ന പോലെ സിനിമയെ ചലിപ്പിക്കേണ്ടി വന്നു.
അര, മുക്കാൽ കഴിച്ച ആ പാരസെറ്റമോൾ പുച്ഛത്തെ തലച്ചോറിൽനിന്ന് ഒളിപ്പിച്ചു കുറെ ശർദി തന്നപ്പോൾ ഒരു നല്ല ശമനത്തിനായ് ചില പരതലുകൾ ആഴത്തിൽ പരതിയപ്പോൾ strike ചെയ്തു ചെന്നെത്തിയതിനെ രണ്ടു കുത്തു കുത്തി തുറന്നപ്പോൾ 'Into the wild' എന്ന പേരിൽ, എന്തിനു ഇതിനെല്ലാം തുനിഞ്ഞോ അതിനെ മുൻപ് പറഞ്ഞ മുളച്ചു മണ്ണുമൂടിപ്പോയതിനെ പൂർവ്വാധികം ശക്തിയോടെ പുറത്തേക്കു വലിച്ചിടൽ പ്രക്രിയയാക്കിമാറ്റി.ഒരു നെല്ലിക്ക രുചിപോലെ കയ്ച് മധുരിച്ചു നിന്ന അവസ്ഥ പിന്നീട് ഒരു നെല്ലിക്കകൂടി കടിച്ചു കയിപ്പിലെത്തി മധുരം അല്പം ദൂരെയായ അവസ്ഥയായി. ഇനി അല്പം മധുരിക്കണമെങ്കിൽ എന്നിലെ super-tramp'നെ സംതൃപ്തപ്പെടുത്തേണ്ടിയിരിക്കുന്നു ഇന്നലകളിലെന്ന പോലെ. പക്ഷെ കുറേക്കൂടെ ആഴത്തിൽ. 'Into the wild' അവസാനം മാത്രമാണ് ആ അറിവ് തന്നത്. Christopher McCandless അഥവാ Alex supertramp എന്ന ജീവിച്ചിരുന്ന ആ പ്രതിഭാസത്തെ കുറിച്ചുള്ള അറിവ്. 'Open to experience' എന്നതിന്റെ ഒരു കുത്തൊലിപ്പാണ് അദ്ദേഹം. സിനിമയിലെ ഓരോ സംഭാഷണങ്ങളൂം narrations'ഉം ഞാനായി മാറുന്ന അനുഭവമായിരുന്നു. യാത്രകളെയും അനുഭവങ്ങളെയും പ്രണയിക്കുന്ന ഓരോരുത്തർക്കും തങ്ങൾ ആ അലക്സ് സൂപ്പർട്രാംപ് ആയി മാറുന്നത് കാണാൻ സാധിക്കും.
യാത്രകളെ കേവലം സെല്ഫികള്ക്കും സ്റ്റാറ്റസുകൾക്കും വീമ്പുകൾക്കും മാത്രമായി കാണാത്ത, യാത്രകളെ,യാത്രകളിൽ ജീവിക്കാൻ genuinely ആഗ്രഹിക്കുന്നവർ കണ്ടാൽ മുഴുവനായി ഉൾക്കൊള്ളാനാവുന്ന ഒരു ചിത്രം.
"If we admit that human life is ruled by reason, the possibility of life is destroyed"



