അനേകത്തിൽ ഒരു തലം
നിറങ്ങൾ, മണങ്ങൾ, അനുഭൂതികൾ, ചിന്തകൾ , ചിന്തയിലൂടെ ഉത്ഭവിക്കുന്ന അവർത്തനമാം പ്രവൃത്തികൾ . സ്വന്തമെന്നു കരുതുന്ന സുഖങ്ങൾ ...തനിക്കു അന്യമെന്നു കരുതുന്ന ദുഃഖങ്ങൾ...
എല്ലാറ്റിനെയും പുറമെ നിന്ന് വീക്ഷിക്കാമെന്നു തോന്നുന്ന അകക്കണ്ണുകൾ, അതിന്റെ കാഴ്ച നഷ്ടപ്പെട്ടും നഷ്ടപെടുത്തിയും അതറിയാതെ മനസ്സ് നടത്തുന്ന സഞ്ചാരങ്ങൾ, അവയുടെ നഷ്ടങ്ങൾ, കണ്ടും കെട്ടും ചെയ്തിരുന്നവ അനുഭവത്തിലൂടെ തൊട്ടറിയുമ്പോൾ ഉണ്ടാകുന്ന ഏതോ ഒരു വികാരം. ആ വികാരത്തിനെ തിരിച്ചറിയൽ... അതായിരിക്കാം ജീവിത ആസ്വാദനത്തിന്റെ ഒരു തലം .

No comments:
Post a Comment