Sunday, January 29, 2017

 അത്ഭുത കണ്ണ്



പ്രണയം എപ്പോഴാണ് നമുക്ക് ലഹരിയായ് മാറുന്നതെന്ന് പറയാൻ വളരെ പ്രയാസം. ഓർമകളും അനുഭവങ്ങളും സുഗന്ധവും നേർത്ത കുളിർകാറ്റും സംഗീതവും സന്തോഷവും അങ്ങനെ എല്ലാ ലഹരിയും ഒരുമിച്ചു പുണർന്നു പേരറിയാത്ത എന്തോ ഒന്ന് സമ്മാനിച്ച് ജീവിതത്തിനു വേറൊരു തലം  കാട്ടി തന്നു പെട്ടെന്ന് പെയ്തൊഴിയുന്ന ഒരു മഴയുടെ കുളിർ പോലെ സുന്ദരം. ആ കുളിർ പിന്നെയും പിന്നെയും കൊതിച്ചു ഓടുന്ന മനസ്സിനെ ഒരു അത്ഭുതകണ്ണോടുകൂടി ഒരു കുഞ്ഞിന്റെ ഉത്സാഹതയോടു ഉപമിച്ചു പുറത്തു നിന്ന് നോക്കി കാണുമ്പോൾ അതിനു അതിലേറെ സൗന്ദര്യം. ഇങ്ങനെ ഓരോ സമയം ഓരോരോ അനുഭവങ്ങൾ സമ്മാനിച്ച് പ്രണയം നമ്മെ അത്ഭുതപെടുത്തികൊണ്ടിരിക്കും. തന്നിലെ പുതുമയാർന്ന ഒരു വ്യക്തിയുടെ ജനനം, അത് വരെ ജീവിച്ചു കൂട്ടിയ കൂട്ടുകാരിക്ക് അല്ലെങ്കിൽ കൂട്ടുകാരന്   ഒരു വലിയ കൂട്ടായ് മാറുന്ന നിമിഷം,

Saturday, January 28, 2017

THE VACUUM MOTIVES



പ്രേരണകൾ പലതാണ് പലതിനും. ചിലപ്പോൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധ്യമായ പ്രേരണകൾ, മറ്റുചിലപ്പോൾ ഉത്ഭവത്തിന്റെ ഒരു വരപോലും തെളിഞ്ഞുതരാതെയുള്ള പ്രേരണകൾ. അതുമല്ലെങ്കിൽ തിരിച്ചറിഞ്ഞു എന്നാൽ പകുതി മാഞ്ഞ ഒരുതരം ഇതിനെല്ലാം ഇടയിലുള്ളവ.
ഇതൊന്നുമല്ലെങ്കിൽ സബ്ജെക്ടിവിറ്റിയെ പഴിക്കാവുന്ന ഇതിനെല്ലാം 'അതീതം' എന്ന് ഒറ്റ വാക്കിൽ കാരണമായി കൂവാവുന്ന ഒന്ന്.
പ്രേരണകളുടെ ഉത്ഭവം പോലെതന്നെ പ്രധാനം പ്രേരണകളുടെ ഫലപ്രതിഭാസങ്ങൾ. ഉത്ഭവ തിരിച്ചറിവുള്ള പ്രേരണകളുടെ ഫല പ്രതിഭാസങ്ങൾ അർഥങ്ങൾ നൽകിയേക്കാം. ഉത്ഭവ തിരിച്ചറിവ് പകുതി മാഞ്ഞ പ്രേരണകളുടെയും അത്തരം ഫലപ്രതിഭാസങ്ങൾ അർത്ഥങ്ങൾക്കു വിധേയമാക്കാവുന്നതാണ്.അതുപോലെ 'അതീത' പ്രേരണകളും. എന്നാൽ ഉത്ഭവവും ഉല്പത്തിയും വരയും കുറിയും ഒന്നുമറിയാത്ത , പ്രത്യേകിച്ച് ഒരു പേരുപോലും ഉച്ചരിച്ചു നല്കാനില്ലാത്തതിനെ കുറിച്ചുള്ള ചിന്തകളാകുന്നു ശൂന്യതയിൽ ചാലിച്ചു എവിടെയോ എഴുതപ്പെട്ടത്.

അത്തരം ഒരു ശൂന്യ ചിന്തയാവാം ഇത് എഴുതാനും പ്രേരണയായത്.
വായിക്കപ്പെടുമ്പോൾ ഇത് പലതായ ഉൾതിരിഞ്ഞ ചിന്തകളാവുന്നതും  നിങ്ങളുടെ പ്രേരണകൾക്കനുസൃതം.
അവക്കെല്ലാം ഇടയിൽ അനുഭവപ്പെടുന്നതെന്തോ അതാണ് ശൂന്യ പ്രേരണകൾ, the vacuum motives !!!

Friday, January 27, 2017

              അനേകത്തിൽ ഒരു തലം 



നിറങ്ങൾ, മണങ്ങൾ, അനുഭൂതികൾ, ചിന്തകൾ , ചിന്തയിലൂടെ ഉത്ഭവിക്കുന്ന അവർത്തനമാം പ്രവൃത്തികൾ . സ്വന്തമെന്നു കരുതുന്ന സുഖങ്ങൾ ...തനിക്കു അന്യമെന്നു കരുതുന്ന ദുഃഖങ്ങൾ...
എല്ലാറ്റിനെയും പുറമെ നിന്ന് വീക്ഷിക്കാമെന്നു തോന്നുന്ന അകക്കണ്ണുകൾ, അതിന്റെ കാഴ്ച നഷ്ടപ്പെട്ടും  നഷ്ടപെടുത്തിയും അതറിയാതെ മനസ്സ് നടത്തുന്ന സഞ്ചാരങ്ങൾ, അവയുടെ നഷ്ടങ്ങൾ, കണ്ടും കെട്ടും ചെയ്തിരുന്നവ അനുഭവത്തിലൂടെ തൊട്ടറിയുമ്പോൾ ഉണ്ടാകുന്ന ഏതോ ഒരു വികാരം. ആ വികാരത്തിനെ തിരിച്ചറിയൽ... അതായിരിക്കാം ജീവിത ആസ്വാദനത്തിന്റെ ഒരു തലം .