വിപ്ളവം
ആൾകൂട്ടത്തിൽ ഏകാന്തത സൃഷ്ടിക്കാൻ വിപ്ളവകരമായ ഒരു ആയുധമായാണ് ഹെഡ്ഫോണ്‍.കേൾവിക്ക് നാം ആഗ്രഹിക്കുന്ന ഒരു ലോകം സമ്മാനിച്ച് കണ്ണുകളെയും ഒര്മ്മകളെയും ആ ലോകത്തിലേക്ക് തുന്നിച്ചേർത്തു മറ്റൊരു യാഥാർത്ഥ്യത്തെ നെയ്തെടുക്കാൻ വളരെ എളുപ്പം. ഒരു തരം ലഹരി. ലഹരിയാണ് എവിടെയും. ലഹരിയെ അനുഭവിക്കുന്ന രീതികൾ മാത്രം വ്യത്യസ്തം. സ്വാർഥർ മദ്യം എന്ന ദ്രാവകത്തെ ലഹരിയാക്കി മിഥ്യാ യാഥാർത്ഥ്യങ്ങൾ സൃഷ്ടിച്ചു ഒളിച്ചോടുമ്പോൾ മറ്റുചിലർ മതം എന്ന ലഹരിയെ ഊറ്റികുടിച്ചും കുത്തിവെച്ചും തങ്ങളുടെ മിഥ്യാ സ്വർഗത്തെ ഉറപ്പുവരുത്തുന്നു. ചിലർക്ക് യാത്രയാണ് ലഹരി. സംഗീതം എന്ന ലഹരിയുടെ കൊടുമുടികൾ തൊട്ടു രുചിക്കുന്നവർ .. നിക്കൊട്ടിനെയും കന്ജാവിനെയും പുകച്ചു ലഹരി സൃഷ്ടിക്കുന്നവർ, എന്നിങ്ങനെ ലഹരിയുടെ സാധ്യതകൾ അനന്തം.പണമെന്ന ലഹരിയിൽ മുങ്ങി അന്ധരായ ഒരുകൂട്ടം വിഡ്ഢികൾ ഈ കൂട്ടത്തിൽ മുൻനിരയിൽത്തന്നെ ഉണ്ട്. എഴുത്ത് ലഹരിയാക്കിയവർ... വിമർശനം ലഹരിയാക്കിയവർ ... അങ്ങനെ പലകൂട്ടർ. എല്ലാവരും ലക്ഷ്യം വെക്കുന്നത് മറ്റെന്തിനെയോ ആണ്. അത്തരമൊരു തിരിച്ചറിവ് യഥാർത്ഥത്തിൽ രസകരമാണ്. ചിന്തിക്കൂ... വിപ്ലവം സൃഷ്ടിക്കൂ ... !!!


